രാവണകൃത ശിവ താണ്ഡവ സ്തോത്രം ( Shiva Tandava Stotram)

1. ജടാ തവീ ഗല ജല പ്രവാഹ പാവിത സ്തലേ
ഗലേവലബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം
ഡമ ഡമ ഡമ ഡമ നിന്നാദവഡമര്‍വയം
ചകാര ചന്ദ താണ്ഡവം തനോതു ന: ശിവ ശിവം




ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും. ശിവന്റെ കഴുത്തിലെ പാമ്പ് ശിവന്റെ കാഴ്ചയിൽ മാലയും മറ്റൂള്ളവർക്ക് സർപ്പവും ആകുന്നു. ‘രജ്ജു-സർപ്പ ഭ്രാന്തി‘യിൽ കയറിൽ തെറ്റിദ്ധരിച്ചു കണ്ട പാമ്പിനെ കയറായിത്തന്നെ തിരിച്ചറിഞ്ഞവന് കയറ് വെറും കയറായും അത് മനസ്സിലാകത്തവന് അത് മനസ്സിലാകാത്തിടത്തോളം കാലമത്രയും മാത്രം അത് പാമ്പെന്നും തോന്നലുണ്ടാകുമെന്ന ശങ്കരസിദ്ധാന്തം രാവണൻ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കയറിനു പകരം പൂമാലയായി. പിന്നെ രാവണൻ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്യണേ എന്നാണ്. എനിക്കു മാത്രം തരണം എന്നു പറഞ്ഞില്ല എന്നു കൂടി ശ്രദ്ധിക്കുക.

With his neck, consecrated by the flow of water flowing from the 
thick forest-like locks of hair, and on the neck, where the lofty snake 
is hanging garland, and the Damaru drum making the sound of 
Damat Damat Damat Damat, Lord Shiva did the auspicious dance of 
Tandava and may He shower prosperity on us all.

2. ജടാ കടാഹ സംഭ്രമ ഭ്രമ നിലിംപ നിര്‍ഝരി
വിലോല വീചി വല്ലരി വിരാജ മാന മൂര്‍ദ്ധനി
ധഗ ധഗ ധഗ ജ്ജ്വാല ലലാടപട്ട പാവകേ
കിഷോര ചന്ദ്ര ശേഖരേ രതി പ്രതി ക്ഷണം മമ




ശിവന്റെ താണ്ഡവനടത്തിനിടക്ക് ശിവൻ കറങ്ങുമ്പോൾ ശിവന്റെ കടാഹം കണക്കെയുള്ള ജടയും കറങ്ങും, അതോടൊപ്പം അതിനുള്ളിലെ ദേവ നദിയായ ഗംഗയും തിരിയും, നെറ്റിയിലേക്ക് ഉതിർന്ന് വീഴുന്ന ജടാശകലങ്ങൾ ഇളകിയാടുന്ന മൂർദ്ധാവും, ധഗദ്ദകായെന്ന് കത്തിക്കൊണ്ടിരിക്കുന്ന പരന്ന നെറ്റിത്തടത്തിലെ തിളക്കവും ഒരു കൊച്ചു ചന്ദ്രക്കലചൂടിയ ശിരസ്സും കണ്ട് രാവണന് ക്ഷണം പ്രതി രതി തോന്നുന്നു. രതിയെന്ന വാക്കിന് ഇഷ്ടം പ്രിയം സന്തോഷം എന്നിങ്ങനെ വേറെയും അർത്ഥങ്ങളുണ്ട്.

I have a very deep interest in Lord Shiva, whose head is glorified by 
the rows of moving waves of the celestial river Ganga, agitating in 
the deep well of his hair-locks, and who has the brilliant fire flaming 
on the surface of his forehead, and who has the crescent moon as a 
jewel on his head.

3. ധരാ ധരേന്ദ്ര നന്ദിനി വിലാസ ബന്ധു ബന്ധുര
സ്ഫുരദിഗന്ത സന്തതി പ്രമോദ മാന മാനസേ
കൃപാ കടാക്ഷ ധോരണി നിരുദ്ധ ദുര്‍ധരാപദി
ക്വവച്ചി ദിഗംബരേ മനോ വിനോദമേതു വസ്തുനി




ശിവനോട് ഏറ്റവും ചേർന്നതും മനോഹരിയും ഹിമവൽ പുത്രിയുമായ പത്നിയോടൊത്ത് ഉള്ള താണ്ഡവനൃത്തത്തിൽ ചക്രവാളങ്ങൾ പോലും നടുങ്ങുന്നു, സന്തോഷത്തിന്റെ അലയൊലികൾ മനസ്സിലേക്ക് വരുന്നു. ആ കൃപാകടാക്ഷം ഒന്നു മാത്രം മതി എത്രയും ദുർഘടമായത് പോലും തരണം ചെയ്യുവാൻ അഥവാ ദുർഘടമായ ആപത്തിനെ പോലും മറികടക്കുവാൻ, ചിലപ്പോഴെങ്കിലും ദിഗംബരനായവന് ഈ മനോവിനോദ നൃത്തം ചെയ്യണമെന്ന തോന്നലുണ്ടാകുന്നു.

May my mind seek happiness in the Lord Shiva, in whose mind all the 
living beings of the glorious universe exist, who is the sportive 
companion of Parvati (daughter of the mountain king), who controls 
invincible hardships with the flow of his compassionate look, who is 
all-persuasive (the directions are his clothes).

4. ജടാഭുജംഗപിംഗളസഫുല് ഫണാമണീപ്രഭാ
കദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂമുഖേ
മദാന്ധസിന്ദുരസ്ഫുരത്വഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം ബിബര്‍ത്തു ഭൂതഭര്‍ത്തരീ




ജടയിലെ പാമ്പും അല്ലെങ്കിൽ വള്ളി പോലത്തെ പാമ്പും അതിന്റെ തവിട്ടൂ നിറം സ്ഫുരിക്കുന്ന പത്തിയും ആ പത്തിയിലുള്ള മാണിക്യത്തിന്റെ പ്രഭ കൊണ്ട് കൂട്ടത്തോടെ എല്ലാ ദിക്കിനെയും വധുവിന്റെ മുഖമെന്ന പോലെ കുംകുമച്ചാറിൽ മുക്കിയതുപോലെ പ്രകാശിപ്പിക്കുന്നതിനേയും രാവണൻ ചിത്രീകരിക്കുന്നു. തീർന്നില്ല, ശിവന്റെ ഉത്തരീയം മദം പൊട്ടിയ ആനയുടെ കട്ടിയേറിയ ചർമ്മം പോലെ പോലെ വിറയ്ക്കുന്നു, ആ നൃത്തത്തിൽ എന്റെ മനസ്സ് സന്തോഷവും അത്ഭുതവും കൊണ്ട് നിറയുന്നു.

May I seek wonderful pleasure in Lord Shiva, who is supporter 
of all life, who with his creeping snake with reddish brown hood and 
with the luster of his gem on it spreading out variegated colors on the 
beautiful faces of the maidens of directions, who is covered with a 
glittering upper garment made of the skin of a huge intoxicated 
elephant.

5. സഹസ്ര ലോചന പ്രഭുത്യശേഷ ലേഖ ശേഖര
പ്രസൂന ധൂളി ധോരണി വിധു സരാഗ്രി പീഠഭു 
ഭുജംഗ രാജ മാലയ നിബദ്ധ ജാട ജുടക 
ശ്രിയൈ ചിരായ ജായതേ ചകോര ബന്ധു ശേഖര




ഇന്ദ്രനും പരിവാരങ്ങളും അറ്റമില്ലാത്ത നിരയായി വന്നു നിൽക്കുമ്പോൾ പൂക്കളെന്ന പോലെ പീഠഭൂമിയിൽ നൃത്തം ചവിട്ടുന്ന ശിവന്റെ മണ്ണിന്റെ നിറമായ പാദങ്ങളിൽ നിന്നും പൊടി പരത്തി അനുഗ്രഹം ചൊരിയുന്നു, ഒരു ഉഗ്രസർപ്പത്തെക്കൊണ്ട് ജടകെട്ടി വെച്ച് ചന്ദ്രനെ തലയിൽ ചൂടി നീണ്ടുനില്ക്കുന്ന ശ്രീത്വം പ്രദാനം ചെയ്യൂന്നു. ചകോരം ചന്ദ്രരശ്മിയെ പാനം ചെയ്യും എന്നണ് കവി സങ്കല്പം. അതുകൊണ്ടാണ് ചന്ദ്രൻ ചകോരബന്ധു ആയത്.

May Lord Shiva give us prosperity, who has the moon (relative of the 
Cakora bird) as his head-jewel, whose hair is tied by the red snake-
garland, whose foot-stool is grayed by the flow of dust from the 
flowers from the rows of heads of all the Gods, Indra/Vishnu and others.

6. ലലാട ചത്വര ജ്വല ധനഞ്ജയ സ്ഫുലിംഗഭാ
നിപീത പഞ്ച സായക നമന്നിലിമ്പനായകം 
സുധാ മയൂഖ ലേഖയാ വിരാജമാന ശേഖരം 
മഹാ കപാലി സമ്പദെ ശിരോ ജടാലമസ്തു ന:




നെറ്റിത്തടത്തിലെ തീപ്പൊരി ചിതറി ജ്വലിക്കുന്ന ഹോമകുണ്ഠത്തിൽ കാമദേവനെ മുക്കി ദേവനായകനെ നമിപ്പിച്ച് മധു തൂകുന്ന വിധുവിനെ തന്റെ ജടയിൽ വിരാജിപ്പിച്ച മഹാശിവന്റെ ജടയിലെ സമ്പത്ത് നമുക്കും ആയിത്തീരട്ടെ. ഒരു വരിയിൽ കാമദേവനെ ചുട്ടകഥ പറയുമ്പോൾ അടുത്ത വരിയിൽ ചന്ദ്രനെ വിശേഷിപ്പിക്കുന്നത് സുധാ മയൂഖ ലേഖ എന്നാണ്.

May we get the wealth of Siddhis from Shiva's locks of hair, which 
devoured the God of Love with the sparks of the fire flaming in His 
forehead, who is bowed by all the celestial leaders, who is beautiful 
with a crescent moon

7. കരാള ഭാല പട്ടിക ധഗദ്ധഗദ്ധഗജ്ജ്വല
ധനഞ്ജയാഹുതികൃത പ്രചണ്ഡ പഞ്ച സായകെ
ധരാധരേന്ദ്ര നന്ദിനി കുചാഗ്ര ചിത്രപത്രക
പ്രകല്പനൈക ശില്പിനി തൃലോചനെ രതിര്‍മമ




കാമദേവനെ ബലിയർപ്പിച്ച കത്തിക്കാളുന്ന നെറ്റിത്തടവും അതേ സമയം ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കാൻ കഴിയുന്ന ഏക വ്യക്തിയും ആയ മുക്കണ്ണനെ ഞാൻ സ്തുതിക്കുന്നു / ഇഷ്ടപ്പെടുന്നു / ഭക്തിയോടെ സമീപിക്കുന്നു. നേരത്തെയുള്ള ശ്ലോകത്തിൽ പറഞ്ഞത് പോലെ ഇവിടെയും ആദ്യഭാഗത്ത് കാമനെ ഹോമിച്ചവനെന്നും പിന്നീട് ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്ന കാര്യവും ഒരുമിച്ചു പറയുന്നു.

My interest is in Lord Shiva, who has three eyes, who has offered the 
powerful God of Love into the fire, flaming Dhagad Dhagad on the 
flat surface of his forehead who is the sole expert artist of drawing 
decorative lines on the tips of breasts of Parvati, the daughter of 
the mountain king.

8. നവീന മേഘ മണ്ഡലി നിരുദ്ധ ദുര്‍ധര സ്ഫുരത് 
കുഹു നിശീഥിനിതമ പ്രബന്ധബദ്ധ കന്ദര:
നിലിമ്പ നിര്‍ജ്ജരി ദര സ്തുനോതുകൃതി സിന്ധുര:
കലാ നിധാന ബന്ധുര ശ്രീയം ജഗദ്ധുരധര




കരിനീല മേഘങ്ങൾ തടഞ്ഞുനിർത്തിയ അമാവാസി രാത്രി പോലത്തെ നിറം കഴുത്തിനു ചുറ്റും കെട്ടിവച്ച് ഗംഗയെ ധരിച്ച് ആനത്തോലുടുത്ത് മനോഹരമായ ചന്ദ്രക്കല ചൂടി ലോകനേതാവായി നിൽക്കുന്ന ശിവൻ ഐശ്വര്യം പ്രദാനം ചെയ്താലും.

May Lord Shiva give us prosperity, who bears the burden of this 
universe, who is lovely with the moon, who is red wearing the skin, 
who has the celestial river Ganga, whose neck is dark as midnight 
of new moon night covered by many layers of clouds.

9. പ്രഫുല്ല നീല പങ്കജ പ്രപഞ്ച കാളിമ പ്രഭാ 
വലംബി കണഠ കന്ദലി രുചി പ്രബന്ധ കന്ധരം
സ്മര്‍ഛിദം പുരഛിദം ഭവഛിദം മഖഛിദം 
ഗജഛിദാന്ത കഛിദം തമന്ത കഛിദം ഭജേ




വിരിഞ്ഞ നീലത്താമരയെ അനുകരിക്കും പോലെ കാളകൂടവിഷത്തിന്റെ കട്ടപിടിച്ച നിറം കഴുത്തിനു ചുറ്റും ഭംഗിയോടെ കെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരിക ലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെ യാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമ നാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും. ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറി മാറി വസിക്കുന്ന ആളാണ്. ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു.

I pray to Lord Shiva, whose neck is tied with the luster of the temples 
hanging on the neck with the glory of the fully-bloomed blue lotuses 
which looked like the blackness (sins) of the universe, who is the 
killer of Manmatha, who destroyed Tripuras, who destroyed the 
bonds of worldly life, who destroyed the sacrifice, who destroyed the 
demon Andhaka, the destroyer of the elephants, and who controlled 
the God of death, Yama.

10. അഗര്‍വ്വ സര്‍വ്വ മംഗളാ കലാ കദംബ മഞ്ജരി
രസ പ്രവാഹ മാധുരി വിജ്രുംഭമണാ മധു വ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധ കാന്തകം തമന്തകാന്തകം ഭജേ




ഒട്ടും കുറഞ്ഞുവരാത്ത സര്‍വ്വ മംഗളങ്ങളും സകല കലകളുടെയും ഒഴുക്കും മധു രസ പ്രവാഹവും നുകര്‍ന്ന് വളര്‍ന്ന വണ്ടായി കാമനെ കൊന്നവനും ത്രിപുരാസുരനെ കൊന്നവനും വ്യാവഹാരിക ലോകത്തെ കൊന്നവനും ദക്ഷന്റെ യാഗം കൊന്നവനും ഗജാസുരനെ കൊന്നവനും അന്ധകാസുരനെ കൊന്നവനും ആയിട്ടുള്ള ആ യമന്റെയും അന്തകനെ ഭജിക്കുന്നു.

I pray to Lord Shiva, who has bees flying all over because of the sweet 
honey from the beautiful bunch of auspicious Kadamba flowers, who 
is the killer of Manmatha, who destroyed Tripuras, who destroyed the 
bonds of worldly life, who destroyed the sacrifice, who destroyed the 
demon Andhaka, the killer of the elephants, and who controlled the 
God of death, Yama.

11. ജയ ത്വദ ഭ്രമി ഭ്രമ ഭ്രമ ഭുജംഗ മസ്വസത് 
വിനിര്‍ഗമത് ക്രമസ്ഫുരത് കരാള ഭാല ഹവ്യ വാട്ട്
ധിമി ധിമി ധിമി ധ്വനന്‍ മൃദംഗ തുംഗ മംഗള 
ധ്വനിക്രമ പ്രവര്‍ത്തിത പ്രച്ചണ്ഡ താണ്ഡവ ശിവ:




അംഗങ്ങള്‍ ഇളകിയാടിയുള്ള താണ്ഡവ ചലനങ്ങളോടെയും അതോടൊപ്പം തിരിയുന്ന/ഇളകുന്ന പാമ്പിനോടു കൂടിയും കത്തിക്കാളി നിഗ്ഗമിക്കുന്ന ഭയങ്കരമായ നെറ്റിത്തടത്തിലെ ഹോമകുണ്ഠത്തോടെയും മൃദംഗത്തിന്റെ ധിമിധ്ധിമി എന്നുയര്‍ന്നു കേള്‍ക്കുന്ന താളത്തില്‍ ആ താളത്തിനനുസരിച്ച് ഉഗ്ര താണ്ഡവ നടനമാടുന്ന ശിവന്‍ ജയിക്കട്ടെ.

Lord Shiva, whose dance of Tandava is in tune with the series of loud 
sounds of drum making Dhimid Dhimid sounds, who has the fire 
on the great forehead, the fire that is spreading out because of the 
breath of the snake wandering in whirling motion in the glorious sky.

12. സ്പ്രഷ് ദ്ധിചിത്ര തല്പയോ ഭുജംഗ മൌക്തികശ്രജോ
ഗരിഷ്ഠ രത്ന ലോഷ്ഠയോ സുഹൃദ്ധി പക്ഷ പക്ഷയോ
ത്രിണാരവിന്ദ ചക്ഷുഷോ പ്രജാ മഹീ മഹേന്ദ്രയോ 
സമപ്രവര്‍ത്തിക കദാ സദാശിവം ഭജാമ്യഹം




പാറയും തല്പവും സര്‍പ്പവും മാലയും രത്നവും മണ്ണാങ്കട്ടയും ഒരുപോലെ കണ്ട്, സ്വപക്ഷത്തുള്ളവനേയും സ്വപക്ഷത്തില്ലാത്തവനേയും (ശത്രു-മിത്ര ഭേദമില്ലാതെ) ഒരു പോലെ സുഹൃത്തായിക്കണ്ട്, പുല്ലും താമരയും ഒരേ കണ്ണുകൊണ്ട് ഒരു പോലെ കണ്ട് (ഭംഗിയും അഭംഗിയും എന്ന വേര്‍തിരിവില്ലാതെ), പ്രജയും മഹനീയ രാജാവും ഒരു പോലെ കണ്ട് എന്നു ഞാന്‍ സദാശിവനെ ഭജിക്കും. രാവണന്റെ ഉള്ളിലിരുപ്പ് എത്ര സാത്വികമാണെന്നു നോക്കുക. ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ പ്രാര്‍ത്ഥിക്കാനെങ്കിലും തോന്നിയില്ലേ.

When will I worship Lord Sadasiva (eternally auspicious) God, with 
equal vision towards the people and an emperor, and a blade of grass 
and lotus-like eye, towards both friends and enemies, towards the 
valuable gem and some lump of dirt, towards a snake and a garland 
and towards varied ways of the world

13. കദാ നിലിമ്പ നിര്‍ജ്ജരി നികുഞ്ജ കോടരെ വസന്‍ 
വിമുക്ത ദുര്‍മതി സദാ സിര സ്ഥമജ്ജലിം വഹന്‍
വിലോല ലോല ലോചനോ ലലാമ ഭാല ലഗ്നക
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യകം




എന്നാണു ഞാന്‍ ഗംഗാ തീരത്തെ നികുഞ്ജത്തിനകത്ത് ഒരു ഗുഹയില്‍ എല്ലാ ചീത്ത വിചാരങ്ങളില്‍ നിന്നും മുക്തനായി ശിരസ്സില്‍ കൂപ്പുകൈയ്യ് വഹിച്ചുകൊണ്ട് കഴിയുക. എന്നാണു ഞാന്‍ നെറ്റിയ്ക്കു മദ്ധ്യഭാഗത്തായി തൊടുകുറി തൊട്ട് ശിവന്‍ എന്ന മന്ത്രവും ഉരുവിട്ട് ധ്യാനനിരതനായി സുഖമുള്ളവനായി ഭവിക്കുക

When will I be happy, living in the hollow place near the celestial 
river, Ganga, carrying the folded hands on my head all the time, with 
my bad thinking washed away, and uttering the mantra of Lord Shiva 
and devoted in the God with glorious forehead with vibrating eyes.

14. ഇമം ഹി നിത്യ മേവ മുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ബ്രുവന്നരോ വിശുദ്ധി മേതി സന്തതം
ഹരേ ഗുരോ സുഭക്തി മാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സു ശങ്കരസ്യ ചിന്തനം




ഇതിനാല്‍ തന്നെ ഇപ്രകാരം വിശുദ്ധിയോടെ ഹരനെന്ന ഗുരുവില്‍ നല്ല ഭക്തിയോടെ ഉത്തമത്തിലും ഉത്തമമായി പറഞ്ഞ സ്തോത്രം മാത്രം എന്നും നിരന്തരം പഠിച്ചും സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍ ദേഹമെന്ന മായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരു ഗതി ഉണ്ടാകില്ല.

Whoever reads, remembers and says this best stotra as it is said here, 
gets purified for ever, and obtains devotion in the great Guru Shiva. 
For this devotion, there is no other way. Just the mere thought of 
Lord Shiva indeed removes the delusion.

ഇനി വസന്തതിലകത്തിലെഴുതിയ അവസാ‍ന ഭാഗം: ഇതാണ് ഫലശ്രുതി
15. പൂജാവസാന സമയേ ദശവക് ത്രം ഗീതം 
യ ശംഭു പൂജനപരം പഠതി പ്രദോഷേ 
തസ്യ സ്ഥിരാം രഥഗജേന്ദ്ര തുരംഗ യുക്താം 
ലക്ഷ്മീം സദൈവ സുമുഖീം പദദാതി ശംഭു



In the evening, after sunset, at the end of Puja, whoever utters this
stotra dedicated to the worship of Shiva, Lord Shiva blessed him with very 
stable LakShmi (prosperity) with all the richness of chariots, elephants 
and horses.

Comments

Popular posts from this blog

The True Identity of YAHWEH: A Shocking Revelation

Vishnumaya Swami - The story

The Vedas refer to not 33 crore Devatas but 33 types